Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒറിജിനലാണോ, തള്ളാണോ വാട്‌സാപ്പ് വിവരം തരും 

ഫോണിലുള്ള കോണ്‍ടാക്ട് ലിസ്റ്റില്‍ ചേര്‍ക്കാതെ തന്നെ ഒരാള്‍ക്ക് മെസേജ് അയക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയ വാട്‌സാപ്പ് അതേക്കാള്‍ ഉപയോഗപ്രദമായ മറ്റൊരു സൗകര്യം ഒരുക്കുന്നു. വാട്‌സാപ്പ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും വലിയ ശല്യമാണ് ഫോര്‍വേഡ് ചെയ്യപ്പെടുന്ന മെസേജുകള്‍. പലപ്പോഴും തുറന്നു നോക്കിയാലായിരിക്കും തൊട്ടുമുമ്പ് തന്നെ മൂന്നോ നാലോ പേര്‍ ഫോര്‍വേഡ് ചെയ്ത മെസേജ് തന്നെയാണല്ലോ ഇതെന്ന് അറിയുക. കുന്നുകൂടുന്ന മെസേജുകള്‍ വായിക്കാതെ തന്നെ ഡിലീറ്റ് ചെയ്യുകയാണ് ബഹുഭൂരിഭാഗം ഉപയോക്താക്കളുടേയും ജോലി. കുടുംബാംഗങ്ങളില്‍നിന്നും അടുത്ത സുഹൃത്തുക്കളില്‍നിന്നും   അത്യാവശ്യ മേസെജുകള്‍ നഷ്ടപ്പെടാതിരിക്കാനും യാഥാസമയം കിട്ടാനും വേറെ തന്നെ വാട്‌സാപ്പ് അക്കൗണ്ട് തുടങ്ങുന്നവരുമുണ്ട്. 
ഫോര്‍വേഡ് മെസേജുകളില്‍നിന്ന് എങ്ങനെ ആളുകളെ രക്ഷിക്കാമെന്ന ചിന്തയില്‍നിന്നാണ് വാട്‌സാപ്പിന്റെ പുതിയ സൗകര്യം. ഫോര്‍വേഡ് ചെയ്യപ്പെടുന്ന എല്ലാ മെസേജുകള്‍ക്കു മുകളിലും അത് ഫോര്‍വേഡ് ചെയ്യപ്പെട്ടതാണെന്ന് അറിയിക്കുന്ന ലേബല്‍ കൂടി ചേര്‍ക്കാനാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പിന്റെ തീരുമാനം. ഇതിനായുള്ള അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടുണ്ടങ്കിലും ബീറ്റാ പതിപ്പായതിനാല്‍ എല്ലാവര്‍ക്കും ഉടന്‍ ലഭ്യമാവില്ല. ആന്‍ഡ്രോയിഡില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്ന ചിലര്‍ക്ക് ഇത് ലഭ്യമായി തുടങ്ങി. 
തങ്ങളെ തേടിയെത്തിയിരിക്കുന്നത് അനാവശ്യ സന്ദേശമാണെന്ന് ഉപയോക്താക്കള്‍ക്ക് മൂന്‍കൂട്ടി അറിവു നല്‍കുന്നതാണ് പുതിയ സംവിധാനം. ഇതുവഴി വാട്‌സാപ്പിന് ഏറ്റവും വലിയ തലവേദനയായിരിക്കുന്ന വ്യാജ വാര്‍ത്തകളുടേയും വ്യാജ വിവരങ്ങളുടേയും ശല്യം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 

ഫോര്‍വേഡ് ലേബലോട് കൂടി ലഭിക്കുന്ന വാട്‌സാപ്പ് സന്ദേശത്തിന്റെ മാതൃക. 

വാട്‌സാപ്പ് ഇത് ഔദ്യോഗികമായി പുറത്തിറക്കിയാല്‍ 2.18.180 വാട്‌സാപ്പ് അപ്‌ഡേറ്റില്‍ ലഭ്യമായി തുടങ്ങും.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ പോലും ഉപയോഗിക്കപ്പെടുന്നുവെന്ന ആരോപണം വാട്‌സാപ്പ് നേരിടുന്നുണ്ട്. ഇന്ത്യയില്‍ ഇതിനുള്ള ധാരാളം ഉദാഹരണങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. 
ഈ പഴി ആവര്‍ത്തിച്ചുകൊണ്ടിരിക്കെ, അതില്‍നിന്ന് എങ്ങനെ രക്ഷനേടാമെന്ന ആലോചനയില്‍നിന്നാണ് വാട്‌സാപ്പ് പുതിയ പരീക്ഷണത്തിനു മുതിരുന്നത്. ഏറ്റവും വലിയ വിപണിയായ ഇന്ത്യ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അഭിപ്രായ രൂപീകരണത്തിനും ഇപ്പോള്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ നൂറു കണക്കിനു വാട്‌സാപ്പ് ഗ്രൂപ്പുകള്‍  സ്ഥാപിച്ചു കഴിഞ്ഞു. ഇത്തരം ഗ്രൂപ്പുകള്‍ വഴിയാണ് നിമിഷ നേരം കൊണ്ട് വാജ്യ വാര്‍ത്തകള്‍ ലക്ഷണക്കണക്കിനാളുകളില്‍ എത്തിക്കുക. ഈ പശ്ചാത്തലത്തില്‍ വാട്‌സാപ്പിന്റെ ഫോര്‍വേഡഡ് സൂചന ചെറിയ ആശ്വാസമാകും. 
ഈയുടത്തായി ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതിന് വാട്‌സാപ്പ് കൊണ്ടുവന്ന പരിഷ്‌കാരങ്ങളിലൊന്നാണ് ഇതും. ഗ്രൂപ്പിന്റെ പേര്, ഐക്കോണ്‍, വിശദാംശങ്ങള്‍ തുടങ്ങിയവ മാറ്റാന്‍ അംഗങ്ങള്‍ക്കും കഴിഞ്ഞിരുന്നത് മാറ്റി അവ ഗ്രൂപ്പ് അഡ്മനില്‍ പരിമിതപ്പെടുത്തിയിരുന്നു. 

 

 

Latest News