ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ഏറ്റവും പ്രിയങ്കരമായ അപ്ലിക്കേഷന്‍ വാട്‌സാപ്പ് തന്നെ. സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും കൂടതല്‍ ഉപയോഗിക്കുന്നത് വാട്‌സാപ്പാണെന്ന് കോംസ്‌കോര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഗ്ലോബല്‍ ഡിജിറ്റല്‍ ഫ്യൂച്ചര്‍ ഇന്‍ ഫോക്കസ് എന്ന പേരില്‍ കോംസ്‌കോര്‍ തയാറാക്കിയ കണക്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ആദ്യ ആഞ്ച് ആപ്പുകളില്‍ ഫേസ്ബുക്ക് ഇല്ല എന്നതാണ് രസകരമായ വസ്തുത. ഫേസ്ബുക്കാണ് വാട്‌സാപ്പിന്റെ ഉടമകളെന്നു കൂടി കണക്കിലെടുക്കണം.
2017 അവസാനം വരെ ഇന്ത്യയില്‍ 30 കോടി സ്മാര്‍ട്ട്‌ഫോണ്‍ ഉപോയക്താക്കളുണ്ടെന്നാണ് കണക്ക്. വാട്‌സാപ്പിനുശേഷം ഗൂഗിള്‍ പ്ലേ, യൂട്യൂബ്, ജിമെയില്‍, ഗൂഗിള്‍ സെര്‍ച്ച് എന്നിവയാണ് ഇന്ത്യയില്‍ കൂടുതലായി ഉപയോഗിക്കുന്നവ. ഇന്ത്യയില്‍ വാട്‌സാപ്പിന് 20 കോടി ഉപയോക്താക്കളാണുള്ളത്.
അമേരിക്കയേയും കാനഡയേയും വെച്ചുനോക്കുമ്പോള്‍ ഇന്ത്യയില്‍ സ്മാര്‍ട്ടഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ വളരെ കൂടുതലാണ്. ഇന്ത്യയില്‍ ഒരു ദിവസം ഇന്റര്‍നെറ്റില്‍ ചെലവഴിക്കന്ന ഡിജിറ്റല്‍ മിനിറ്റുകളില്‍ 89 ശതമാനവും സ്മാര്‍ട്ട്‌ഫോണില്‍നിന്നാണ്. ബാക്കി ഡെസ്‌ക്‌ടോപ്പിലും ലാപ്‌ടോപ്പിലുമാണ്. കനഡയിലും അമേരിക്കയിലും ഇത് സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിങ്ങനെ ഏതാണ്ട് തുല്യതോതിലാണ്.
ഇന്ത്യയില്‍ ഫേസ്ബുക്കിനേയും ഗൂഗിളിനേയും അപേക്ഷിച്ച് ആമസോണ്‍ വളര്‍ച്ച നേടുന്നുവെന്നതാണ് കോംസ്‌കോര്‍ സര്‍വേയില്‍ കണ്ടെത്തിയ മറ്റൊരു വസ്തുത. ആമസോണിന്റെ വിഡിയോ, മ്യൂസിക്, അലക്‌സ, ഷോപ്പിംഗ് എന്നീ സൈറ്റുകളില്‍ ഇന്ത്യക്കാര്‍ക്ക് താല്‍പര്യമുണ്ട്.
ആഗോള വ്യാപകമായി പ്രചാരത്തിലുള്ള നാല് സമൂഹ മാധ്യമങ്ങളെടുത്താല്‍ ഇന്ത്യക്കാര്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നത് ഫേസ്ബുക്കിലാണ്. ഇന്‍സ്റ്റാഗ്രാമും സ്‌നാപ് ചാറ്റുമാണ് ശേഷം. ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ ന്യൂനപക്ഷം.