Sorry, you need to enable JavaScript to visit this website.

വിസ്ഡം ഖുർആൻ വിജ്ഞാന പരീക്ഷ ഏപ്രിൽ ആറിന്; രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

മലപ്പുറം- വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന 27-ാമത് ക്വുർആൻ വിജ്ഞാന പരീക്ഷ 2023 ഏപ്രിൽ ആറിന് നടക്കുമെന്ന് സംസ്ഥാന ചെയർമാൻ കെ.എം ഷാമിൽ അറിയിച്ചു. ഖുർആൻ മുഹമ്മദ് അമാനി മൗലവി തഫ്‌സീർ സൂറ, അൽ ഫുർഖാൻ, സൂറത്തു അശ്ശുഅറാഅ്  25, 26 അധ്യായങ്ങൾ അടിസ്ഥാനമാക്കിയാണ് പരീക്ഷ. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും. 'ഹൃദയം തുറക്കാം, ഖുർആൻ പഠിക്കാം' എന്ന പ്രമേയം മുൻനിർത്തിയാണ് പരീക്ഷ നടത്തുന്നത്. 

രണ്ട് ഘട്ടങ്ങളിലായി ഓൺലൈനായാണ് പരീക്ഷ നടക്കുന്നത്. guide.wisdomislam.org എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ 8156 812 292, 7560902902 എന്ന നമ്പറിൽ വിളിച്ചോ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. 

പരീക്ഷ സിലബസ് അനുസൃതമായ പഠന ക്ലാസ്സുകൾ ആരംഭിച്ചു. വിസ്ഡം ഗ്ലോബൽ ടി.വി. യൂടുബ് ചാനൽ മുഖേനയാണ് പഠന ക്ലാസുകൾ ലഭ്യമാക്കിയിട്ടുള്ളത്. പഠന ക്ലാസുകൾക്ക് ഖുർആൻ വിജ്ഞാന പരീക്ഷ സംസ്ഥാന കൺവീനർ മുജാഹിദ് പറവണ്ണ, ഷാഫി അൽ ഹികമി, അഷ്‌റഫ് അൽ ഹികമി, അജ്മൽ ഫൗസാൻ തുടങ്ങിയവർ നേതൃത്വം നൽകും.
 

Latest News