Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

കൊച്ചി - പട്ടിമറ്റത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് കാര്‍ യാത്രികന്‍ മരിച്ചു. പട്ടിമറ്റം ചക്കരക്കാട്ടില്‍ അബ്ദുള്‍ അസീസ് ( 73) ആണ് മരിച്ചത്. അത്താണി കവലയ്ക്ക് സമീപം പെരിയാര്‍വാലി കനാലിലേക്ക് നിയന്ത്രണം വിട്ട കാര്‍ പതിക്കുകയായിരുന്നു.  കനാലിലേക്ക്  30 അടിയോളം താഴ്ചയിലേക്ക് പതിച്ച കാറില്‍ നിന്ന് ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് അബ്ദൂള്‍ അസീസിനെ പുറത്തെടുക്കുമ്പോഴേക്കും  മരണമടഞ്ഞിരുന്നു. എറണാകുളം - മൂവാറ്റുപുഴ പ്രധാനപാത കടന്നുപോകുന്ന ഇവിടെ പാലത്തിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തതാണ് അപകട കാരണം.

 

 

Latest News