രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ച  സൂറത്ത് മജിസ്ട്രേറ്റിന് സ്ഥാനക്കയറ്റം

ന്യൂദല്‍ഹി-മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് ഹരീഷ് ഹസ്മുഖ് വര്‍മക്ക് സ്ഥാനക്കയറ്റം. ജില്ലാ ജഡ്ജിയായിട്ടാണ് വര്‍മക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.നിലവില്‍ സൂറത്ത് കോടതി സിജെഎം ആണ് ഹരീഷ് ഹസ്മുഖ് വര്‍മ എന്ന എച്ച്.എച്ച് വര്‍മ.
മോഡി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുലിന് സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. വിധിക്ക് പിന്നാലെ 15,000 രൂപയുടെ ബോണ്ടില്‍ ജാമ്യം ലഭിക്കുകയും ചെയ്തു. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലാറില്‍ വച്ചു നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 'എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോഡി എന്ന കുടുംബപ്പേര് വന്നത്?' എന്നാണ് രാഹുല്‍ പ്രസംഗിച്ചത്. നീരവ് മോദി, ലളിത് മോഡി, നരേന്ദ്ര മോഡി എന്നിവര്‍ക്കെല്ലാം മോഡി എന്ന പേര്‍ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോഡിമാര്‍ പുറത്തുവരാനിരിക്കുന്നു എന്ന് ആര്‍ക്കുമറിയില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Latest News