രാഹുലിനെ വലിച്ചു കീറി  ഭിത്തിയിലൊട്ടിച്ച് സോഷ്യല്‍ മീഡിയ 

കഴിഞ്ഞ ദിവസം രാഹുല്‍ പറഞ്ഞ പ്രസ്താവനകളോടെ സോഷ്യല്‍ മീഡിയ അദ്ദേഹത്തെ വീണ്ടും പരിഹാസ കഥാപാത്രമാക്കിയിരിക്കുകയാണ്. പ്രശസ്ത ശീതളപാനീയ കമ്പനിയായ കൊക്കക്കോളയുടെ ഉടമ തുടക്കത്തില്‍ നാരങ്ങാവെള്ളം വിറ്റിരുന്നയാളാണെന്നും മക്‌ഡൊണാള്‍ഡ്‌സിന്റെ ഉടമകള്‍ തട്ടുകട നടത്തിയിരുന്നവരാണെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. ഇന്ത്യയില്‍ ഇവരെ പോലെ വളര്‍ന്ന് വലുതാവാന്‍ സാഹചര്യമില്ലെന്നായിരുന്നു രാഹുല്‍ ഉദ്ദേശിച്ചത്. അതായത് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വളഞ്ഞ വഴിയില്‍ കൂടി പറയാന്‍ നോക്കിയതാണ് രാഹുല്‍. പക്ഷേ സംഗതി ചീറ്റിപ്പോയി. ഇപ്പോള്‍ സോഷ്യല്‍ മീഡിയ രാഹുലിനെ നിര്‍ത്തിപ്പൊരിക്കുകയാണ്. 
പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ്, മെഴ്‌സിഡസ്, ഹോണ്ട എന്നിവയുടെ ഉടമകള്‍ ആദ്യ കാലത്ത് മെക്കാനിക്കുകളായിരുന്നു എന്നാണ് രാഹുലിന്റെ മറ്റൊരു കണ്ടെത്തല്‍. രാഹുലിന്റെ അറിവില്ലായ്മയെ മഹാതള്ളലായി വിശേഷിപ്പിച്ച സോഷ്യല്‍ മീഡിയ വലിച്ചുകീറി ഭിത്തിയിലൊട്ടിക്കുകയും ചെയ്തു. രാഹുലിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഉണ്ടായ അക്കോര്‍ഡിങ് ടു രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ട്രെന്‍ഡിങാണ്. രാഹുലിന്റെ മണ്ടത്തരങ്ങളെ പാര്‍ട്ടികക്ഷി ഭേദമില്ലാതെ ട്രോളുന്നവരാണ് കൂടുതല്‍. എന്തായാലും  രാഹുല്‍ ട്രോളര്‍മാര്‍ക്ക് പ്രിയങ്കരനായിരിക്കുകയാണ്


 

Latest News