പാലക്കാട്ട് പൈപ്പിന്റെ സ്റ്റേവയറില്‍ നിന്ന് ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു

പാലക്കാട് - അഗളിയിലെ പുതൂര്‍ പഞ്ചായത്തിലെ താഴെ മഞ്ചിക്കണ്ടിയില്‍ രണ്ടു പേരെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചിക്കണ്ടി സ്വദേശി പുത്തന്‍പുരയ്ക്കല്‍ മാത്യു (65) ചെര്‍പ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്. താഴെ മഞ്ചിക്കണ്ടിയില്‍ പല ചരക്ക് കട നടത്തുകയാണ് മാത്യു. പലചരക്ക് കടയോട് ചേര്‍ന്നുള്ള മുറിയില്‍ പുതുതായി കച്ചവടം തുടങ്ങാനായി എത്തി ഏതാനും ദിവസങ്ങളായി ഇവിടെ താമസിച്ചു വരികയായിരുന്നു രാജു. വെള്ളം എടുക്കാനായി ഉപയോഗിക്കുന്ന പൈപ്പിന്റെ സ്റ്റേ വയറില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്.

 

Latest News