Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മകന്‍ വാക്കുപാലിച്ചു; അച്ഛന് അന്തിയുറങ്ങാന്‍ ശവപ്പെട്ടിയായി ബിഎംഡബ്ല്യു കാര്‍

നെയ്‌റോബി- മരണപ്പെട്ട സ്വന്തം അച്ഛന് നൈജീരിയന്‍ യുവാവ് ഒരുക്കിയ ശവക്കലറ കണ്ട് എല്ലാവരും ഞെട്ടി. ഒരു പുതു പുത്തന്‍ ബിഎംഡബ്ല്യൂ ആഢംബര കാര്‍. നൈജീരിയയിലെ അനമ്പ്രയിലാണ് ഈ അപൂര്‍വ ശവസംസ്‌കാരം നടന്നത്. അസുബുയ്‌കെ എന്ന യുവാവാണ് അച്ഛനെ ആഢംബര കാറില്‍ അടക്കം ചെയ്യുമെന്ന വാഗ്ദാനം ഒടുവില്‍ നിറവേറ്റിയത്. പുതിയ കാറക്കം ശവക്കുഴിലേക്കു താഴ്ത്തുന്ന ചിത്രങ്ങളും നൈജീരിയയില്‍ വൈറലായതായി നൈജി വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്കില്‍ കാല്‍ ലക്ഷത്തോളം പേര്‍ ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. 

അതിനിടെ സോഷ്യല്‍ മീഡിയയില്‍ യുവാവിന്റെ ചെയ്തിക്കെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്്. കയ്യില്‍ പണമുണ്ടെങ്കില്‍ മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്ന കാലത്ത് അവര്‍ക്ക് ആഢംബര കാര്‍ വാങ്ങിക്കൊടുക്കുകയും മരിച്ചാല്‍ നല്ലൊരു ശവപ്പെട്ടിയില്‍ അടക്കം ചെയ്യുകയുമാണ് വേണ്ടതെന്ന് പലരും യുവാവിനെ ഉപദേശിക്കുന്നു. ഇതൊരു വിഡ്ഡിത്ത പ്രകടനം മാത്രമാണെന്നും വിമര്‍ശനമുയര്‍ന്നു. ഏതാനു ആഴ്ച മുമ്പ് ചൈനയില്‍ ഒരു കുടുംബനാഥനെ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സ്വന്തം വാഹനമായ പഴയൊരു കാറില്‍ ശവമടക്ക് നടത്തിയത് വാര്‍ത്തയായിരുന്നു.     


 

Latest News