Sorry, you need to enable JavaScript to visit this website.
Wednesday , May   31, 2023
Wednesday , May   31, 2023

ലഹരി മരുന്നുമായി നഴ്‌സിംഗ് വിദ്യാർത്ഥികൾ പിടിയിൽ

കൊച്ചി - ലഹരി മരുന്നുമായി രണ്ട്‌ നഴ്‌സിംഗ് വിദ്യാർത്ഥികൾ പിടിയിലായി. കോട്ടയം സ്വദേശികളായ ആൽബിൻ, അലക്‌സ് എന്നിവരാണ് കൊച്ചിയിൽ പോലീസിന്റെ പിടിയിലായത്. ബെംഗളുരുവിൽ ആണ് ഇവർ പഠിക്കുന്നത്. ഇവരിൽ നിന്ന് നാലു ഗ്രാം എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തുവെന്നും ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്; പൾസർ സുനി ജാമ്യം തേടി സുപ്രീം കോടതിയിൽ

ന്യൂഡൽഹി - കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യം തേടി സുപ്രീം കോടതിയിൽ. ആറു വർഷമായി ജയിലിൽ കഴിയുകയാണെന്നും ഈ കേസിൽ താൻ മാത്രമാണ് വിചാരണ തടവുകാരനെന്നും അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, സതീഷ് മോഹനൻ, പ്രതീക്ഷ് കുറുപ്പ് എന്നിവർ മുഖേന സമർപ്പിച്ച ഹർജിയിൽ  പറയുന്നു. 
 കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ആ നിലയ്ക്ക് തനിക്കും പരമോന്നത കോടതിയിൽനിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രതി സുപ്രിംകോടതിയെ സമീപിച്ചത്. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ വാദം അംഗീകരിച്ച് കഴിഞ്ഞവർഷം ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 
 എന്നാൽ, വിചാരണ അനന്തമായി നീണ്ടുപോകുകയാണെന്നും എന്ന് അവസാനിക്കുമെന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഈയിടെ കേരള ഹൈക്കോടതി പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.


 

Latest News