ന്യൂദല്‍ഹി- പണം നല്‍കി വെരിഫിക്കേഷന്‍ വാങ്ങുന്നതിന് മെറ്റയുടെ പദ്ധതി ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. നിലവില്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, അമേരിക്ക എന്നിവിടങ്ങളില്‍ ഈ പദ്ധതിയുണ്ട്. അതിനുപിന്നാലെയാണ് ഇന്ത്യയില്‍ പദ്ധതി അവതരിപ്പിക്കുന്നത്.
മെറ്റ വെരിഫൈഡ് എന്ന് അറിയപ്പെടുന്ന പദ്ധതിക്ക് അമേരിക്കയില്‍ 14.99 ഡോളറാണ് ചാര്‍ജ് ഈടാക്കുന്നത്. നിലവില്‍ മെറ്റയുടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി വെയ്റ്റിംഗ് ലിസ്റ്റ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. മെറ്റ വെരിഫിക്കേഷന്‍ വേണ്ടവര്‍ക്ക് ഇപ്പോള്‍ വെയിറ്റ് ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത് വെക്കാം.
ഇന്ത്യയില്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് മെറ്റ വെരിഫിക്കേഷന്‍ ഒരു മാസം 1450 രൂപയാണ് ഈടാക്കുക. വെബ് ബ്രൗസേര്‍സ് ഉപഭോക്താക്കള്‍ക്കാകട്ടെ 1099 രൂപക്കും വെരിഫിക്കേഷന്‍ ലഭ്യമാകും. പരീക്ഷണ ഘട്ടത്തിലുള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലുകള്‍ വെരിഫൈ ചെയ്യാം. ബ്ലൂ ടിക്കിനൊപ്പം തന്നെ അക്കൗണ്ടുകളുടെ സുരക്ഷാ വര്‍ധിപ്പിക്കാനും സാധിക്കും. വെരിഫിക്കേഷന് സര്‍ക്കാര്‍ അംഗീകൃത ഐ. ഡികള്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ വ്യാജ അക്കൗണ്ടുകളില്‍ നിന്നുള്ള സംരക്ഷണം ലഭിക്കും.