Sorry, you need to enable JavaScript to visit this website.

ന്യുജഴ്‌സിയിൽ സഹോദര്യത്തിന്റെ സന്ദേശവുമായി ഇന്റർഫെയ്ത് ഇഫ്താർ

ന്യുജേഴ്‌സി-ന്യൂജേഴ്‌സിയിലെ റോയൽ ആൽബർട്ട്‌സ് പാലസിൽ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്റർഫെയയ്ത് ഇഫ്താർ അമേരിക്കയിലെ മുസ്‌ലിം സമൂഹത്തിന്റെ സാഹോദര്യവും ഐക്യവും വിളിച്ചോതി.എം.എം.എൻ.ജെയുടേയും നന്മയുടേയും മുഖ്യ കാർമികത്വത്തിലാണ് വിവിധ മുസ്ലിം സംഘടനകൾ ചേർന്ന് ഇഫ്താർ വിരുന്നൊരുക്കിയത്.നാനൂറോളം മുസ്ലിം കുടുംബങ്ങളും നൂറ്റമ്പതിലേറെ വിവിധ സാമൂഹിക,സാംസ്‌കാരിക,സന്നദ്ധ,സേവന സംഘടന നേതാക്കളും പ്രശസ്തരായ മാധ്യമപ്രവർത്തകരും എഴുത്തുകാരും ബ്ലോഗർമാരും  പങ്കെടുത്തു.
അനാൻ വദൂദ എന്ന കൊച്ചു കുട്ടിയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ നന്മയുടെയും എം.എം.എൻ.ജെ യുടെയും  നേതാവ് ഡോക്ടർ സമദ് പൊന്നേരി സ്വാഗതം പറഞ്ഞു.മുൻ ഫൊക്കാന പ്രസിഡണ്ട് ജെ.മാത്യൂസ്, മതങ്ങളും മനുഷ്യരും തമ്മിൽ സമരസപ്പെട്ടു ഐക്യത്തോടെ പ്രവർത്തിക്കേണ്ട പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യപ്രഭാഷണം നടത്തി.സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസത്തിനും ഭാഷക്കും സംസ്‌കാരത്തിനും നൽകിയ സംഭാവനകൾ അദ്ദേഹം  ചൂണ്ടിക്കാട്ടി. ലോംഗ് ഐലന്റ്  ഇന്റർഫേയത്ത് ഇൻസ്റ്റിറ്റിയൂട്ട് തലവനും പ്രസ്ത യൂറോളജിസ്റ്റുമായ ഡോക്ടർ ഉണ്ണി മൂപ്പൻ ചടങ്ങിൽ പ്രഭാഷണം നടത്തി. കേരളത്തിലെ വിവിധ മതങ്ങളുടെ വഴികളും വേരുകളും വിശദീകരിച്ചു. ലോകത്ത് ഏതൊരു ഭാഗത്ത് വ്യാപിക്കുന്നതിനും മുമ്പേ അബ്രഹാമിക് മതങ്ങൾ കേരളത്തിൽ വേരുന്നിയതായി അദ്ദേഹം സോദാഹരണം ചൂണ്ടിക്കാട്ടി. ഫോമയുടെ മുൻ പ്രസിഡണ്ടും പൊതു പ്രവർത്തകനുമായ അനിയൻ ജോർജ് ഇന്റർഫെയ്ത് ഇഫ്താറിനെ അഭിനന്ദിച്ചു. പ്രശസ്ത മാധ്യമ പ്രവർത്തകൻ കൃഷ്ണ കിഷോർ സ്വദേശമായ കോഴിക്കോട്ടെ നോമ്പനുഭവങ്ങൾ പങ്കുവെച്ചു.യു.എസ്.എ കെ.എം.സി.സിയുടെ പ്രസിഡണ്ടും നന്മയുടെ സ്ഥാപക പ്രസിഡണ്ടുമായ യു.എ നസീർ സംസാരിച്ചു. നന്മ നിറഞ്ഞ ഈ സദുദ്യമത്തിനു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആശംസ അദ്ദേഹം സദസിനെ അറിയിച്ചു. 
പാനൽ ചർച്ച ഡോക്ടർ അൻസാർ  കാസിം നിയന്ത്രിച്ചു.വിജേഷ് കാരാട്ട് (കെ.എ.എൻ ജെ),സജീവ് കുമാർ ( കെ.എച്ച്.എൻ .ജെ),ജോസ് കാടാപുറം (കൈരളി ടി.വി ),ഷീല ശ്രീകുമാർ (കരുണ ചാരിറ്റീസ് ),ഡോക്ടർ സാബിറ അസീസ് (എം.എം.എൻ.ജെ),റവ. തോമസ് കെ. തോമസ് (മാർത്തോമ ചർച്ച് ),ഡോക്ടർ പി.എം മുനീർ (എം.എ .എൻ ജെ),ജിബി തോമസ് (ഫോമ),ബോബി ലാൽ (ബ്ലോഗർ) എന്നിവർ പങ്കെടുത്തു. ആർ.വി.അസീസ് റംസാൻ സന്ദേശം നൽകി.ഫിറോസ് കോട്ട നന്ദി പറഞ്ഞു.മാധ്യമ പ്രവർത്തകരായ ജോർജ് ജോസഫ്,മധു കൊട്ടാരക്കര, ഡോക്ടർ അബ്ദുൽ അസീസ് (കെ.എം.ജി), ജയിംസ് മാത്യു (ഫോമ) വ്യവസായികളായ എരഞ്ഞിക്കൽ ഹനീഫ്, ദിലീപ് വർഗീസ് തുടങ്ങിയവർ മുഖ്യാഥിതികളായിരുന്നു. അസ്‌ലം ഹമീദ്,അജാസ് നെടുവഞ്ചേരി,സാജിദ് കരീം,കുർഷിദ് റഷീദ്,ഇംതിയാസ് രണ്ടത്താണി,അലീന ജബ്ബാർ, നാജിയ അസീസ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. 

Latest News