എന്നെ പിടിക്കാന്‍ പോലീസിന് താല്‍പര്യമില്ല, വീഡിയോയുമായി അമൃത്പാല്‍

ന്യൂദല്‍ഹി- പഞ്ചാബ് മുഖ്യമന്ത്രിയേയും പോലീസിനേയും വീഡിയോ സന്ദേശത്തിലൂടെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന വാരിസ് പഞ്ചാബ് ദേ നേതാവും ഖലിസ്ഥാന്‍ വാദിയുമായ അമൃത്പാല്‍ സിംഗ്. പഞ്ചാബിലെത്തി പോലീസിന് മുന്നില്‍ അമൃത്പാല്‍ കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വീഡിയോ പുറത്തുവന്നത്.
പഞ്ചാബിനെ രക്ഷിക്കാന്‍ വിവിധ സിഖ് സംഘടനകളോട് ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് പുറത്തുവിട്ടത്. സംഘടനകളുടെ യോഗം വിളിക്കണമെന്നും അമൃത്പാല്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഭഗവന്ത് സിംഗിനെയും പോലീസിനെയും വീഡിയോ സന്ദേശത്തിലൂടെ വെല്ലുവിളിക്കുന്നുമുണ്ട്. തന്നെ അറസ്റ്റു ചെയ്യാന്‍ പോലീസിനു താത്പര്യമില്ലായിരുന്നുവെന്നും പോലീസ് വീട്ടിലെത്തിയിരുന്നെങ്കില്‍ കീഴടങ്ങുമായിരുന്നുവെന്നുമാണ് അമൃത്പാല്‍ സിംഗിന്റെ വാദം.

 

 

Latest News