വായക്കകത്ത് ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്, പുതിയ രീതികൾ പഠിപ്പിക്കാൻ ഏജൻസി

നെടുമ്പാശ്ശേരി- തികച്ചും വിത്യസ്തമായ രീതികളില്‍ കടത്തുവാന്‍ ശ്രമിച്ച 48 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. വായയിലും ജ്യൂസ് ബോട്ടിലിലും ഒളിപ്പിച്ച് കൊണ്ടുവന്ന 950 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. ഈ വിധത്തിലുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് ആദ്യമായിട്ടാണ് കസ്റ്റംസ് കണ്ടെത്തുന്നത്.ഒരു സ്ത്രി ഉള്‍പ്പടെ മൂന്ന് യാത്രക്കാരില്‍ നിന്നാണ് ഒളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണം കണ്ടെത്തിയത്.
ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന കാസര്‍കോട് സ്വദേശികളായ അബ്ദുല്ല, അബുബക്കര്‍ എന്നിവരില്‍ നിന്നാണ് 125 ഗ്രാം സ്വര്‍ണം വീതം പിടിച്ചത്. ഇരുവരും ജ്യൂസ് ബോട്ടിലിലും വായക്കുള്ളിലായും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തുവാന്‍ ശ്രമിച്ചത്. .
കുവൈത്തില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ വന്ന കൊല്ലം സ്വദേശിനിയായ സുറുമിയില്‍ നിന്നാണ് 700 ഗ്രാം സ്വര്‍ണ്ണം പിടിച്ചത് . ചെയിനുകളായും അരഞ്ഞാണങ്ങളുമായിട്ടാണ് സ്വര്‍ണ്ണം കൊണ്ടുവന്നത് . ഇത് വളരെ ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു .
മൂന്ന് യാത്രക്കാരെയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. സ്വര്‍ണ കള്ളക്കടത്തിനായി പുതിയ തന്ത്രങ്ങള്‍ ഉണ്ടാക്കുന്നതിന് ഗള്‍ഫ് മേഖലയില്‍ ഏജന്‍സികള്‍ സജീവമാണന്ന് യാത്രക്കാരില്‍നിന്ന് സൂചന ലഭിച്ചിട്ടുണ്ട് .

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News