ഹായില്‍ - മകന് ഓടിച്ച കാര്‍ അബദ്ധത്തില്‍ ഇടിച്ച് സൗദി വൃദ്ധ മരിച്ചു. കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ യുവാവ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി വാരിയെടുത്തപ്പോഴാണ് ഉമ്മയെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ യുവാവ് മോഹാലസ്യപ്പെട്ട് വീണു.
മറ്റു സഹോദരങ്ങള്‍ ഓടിയെത്തിയാണ് യുവാവിനെയും മാതാവിനെയും ആശുപത്രിയിലെത്തിച്ചത്. രണ്ടു മണിക്കൂര്‍ നേരം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞെങ്കിലും വൃദ്ധയുടെ ജീവന് രക്ഷിക്കാനായില്ല. രാത്രി അയല്‍വാസികളെ സന്ദര്‍ശിച്ച് ഇരുട്ട് നിറഞ്ഞ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് വൃദ്ധയെ കാറിടിച്ചത്.






