റിയാദ് കേളി മലസ് ഏരിയ എ.കെ.ജി, ഇ.എം.എസ് അനുസ്മരണം നടത്തി

കേളി രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ മലസ് ഏരിയ സംഘടിപ്പിച്ച എ.കെ.ജി-ഇ.എം.എസ് അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നു.

റിയാദ്- കേളി കലാ സാംസ്‌കാരിക വേദി മലസ് ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.കെ.ജി-ഇ.എം.എസ് അനുസ്മരണം സംഘടിപ്പിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ സുനിൽകുമാർ അനുസ്മരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കമ്മിറ്റി അംഗം ഉമ്മർ വട്ടപ്പറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. 
കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ അനുസ്മരണ പ്രഭാഷണം നടത്തി. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ.പി.എം സാദിഖ് അനുസ്മരണ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ അഷ്‌റഫ്, ജവാദ്, റിയാസ്, അഷ്‌റഫ് പൊന്നാനി, സീന സെബിൻ, അൻവർ, ഇ.കെ രാജീവൻ എന്നിവർ നേതൃത്വം നൽകി. യോഗത്തിന് ഏരിയ സെക്രട്ടറി കെ.പി സജിത്ത് സ്വാഗതവും
സുജിത്ത് വി.എം നന്ദിയും പറഞ്ഞു.

Latest News