Sorry, you need to enable JavaScript to visit this website.
Wednesday , May   31, 2023
Wednesday , May   31, 2023

പെൻഷൻ പരിഷ്‌കരണം: ഫ്രാൻസിൽ വീണ്ടും പ്രക്ഷോഭം

പാരീസ്‌-ഫ്രാൻസിൽ പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാർ നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം വീണ്ടും ശക്തിപ്രാപിക്കുന്നു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ യൂനിയനുകളുടെ നേതൃത്വത്തിൽ ജനങ്ങൾ തെരുവിലിറങ്ങി.ഇത്തവണ പ്രതിഷേധം അക്രമാസക്തമായതോടെയാണ് സർക്കാർ പോലീസിനെ വ്യാപകമായി രംഗത്തിറക്കിയിട്ടുണ്ട്.പലയിടങ്ങളിലും ജനങ്ങൾ തീവെപ്പ് നടത്തുകയും പൊതുസ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്യുന്നു.പ്രതിഷേധക്കാരെ നേരിടാൻ പാരീസ് നഗരത്തിൽ മാത്രം 13000 പ്രത്യേക പോലീസ് സോനാംഗങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. 
ഫ്രാൻസിൽ ജോലിയിൽ നിന്ന് വിരമിക്കാനുള്ള പ്രായം 62 ൽ നിന്ന് 64 ആക്കുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമാക്കുന്നത്.പെൻഷൻ ലഭിക്കാൻ ഏറെ കാലം കാത്തിരിക്കേണ്ടി വരുന്നതിനെതിരെ വലിയൊരു വിഭാഗം ജനങ്ങൾ പ്രതിഷേധത്തിലാണ്.രാജ്യത്തെ ജനനനിരക്ക് കുറയുന്നതും പ്രായമുള്ളവരുടെ എണ്ണം വർധിക്കുന്നതുമാണ് ഇപ്പോൾ ഇത്തരമൊരു പെൻഷൻ നയ പരിഷ്‌കരണത്തിന് മുന്നിട്ടിറങ്ങാൻ കാരണമെന്നാണ് സർക്കാർ വാദിക്കുന്നത്.അതേസമയം, പെൻഷൻ ലഭിക്കണമെങ്കിൽ മരിക്കുന്നത് വരെ കാത്തിരിക്കണോ എന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്.പെൻഷൻ ഫണ്ട് കണ്ടെത്താൻ സർക്കാരിന് കഴിയാത്തതിനാലാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നയങ്ങൾക്ക് രൂപം നൽകുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നത്.
ഈ വർഷം ജനുവരിക്ക് ശേഷം ഇത് പത്താം തവണയാണ് ഫ്രാൻസിൽ പെൻഷൻ വിഷയത്തിൽ പ്രതിഷേധം നടക്കുന്നത്. ഇതിനിടെ പല വട്ടം സർക്കാർ വിവിധ യൂനിയനുകളുമായി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.പെൻഷൻ പ്രായം ഉയർത്തുകയെന്നത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പിടിവാശിയാണെന്നും ഇത് അനുവദിക്കില്ലെന്നുമാണ് പ്രതിപക്ഷ യൂനിയനുകൾ ചൂണ്ടിക്കാട്ടുന്നത്. 

Latest News