മരുഭൂമിയില്‍ ദാഹിച്ചുവലഞ്ഞ ചെന്നായക്ക് വെള്ളം നല്‍കി യുവാക്കള്‍; വൈറലായി വീഡിയോ

റിയാദ് - മരുഭൂമിയില്‍ ദാഹിച്ചുവലഞ്ഞ ചെന്നായക്ക് വെള്ളം നല്‍കി ഒരു കൂട്ടം സൗദി യുവാക്കള്‍. മരുഭൂമിയില്‍ ഉല്ലാസയാത്രയായെത്തി രാത്രിയില്‍ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് യുവാക്കളുടെ സമീപം ദാഹിച്ചുവലഞ്ഞ ചെന്നായ എത്തിയത്. ചെന്നായ വെള്ളം തേടിയെത്തിയതാണെന്ന് മനസ്സിലാക്കിയ യുവാക്കളില്‍ ഒരാള്‍ ചായപ്പാത്രത്തില്‍ വെള്ളം നിറച്ച് ചെന്നായക്ക് ഒഴിച്ചുനല്‍കുകയും ആര്‍ത്തിയോടെ ചെന്നായ വെള്ളം കുടിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ യുവാക്കള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

 

 

Latest News