വയനാട്ടില്‍ തിടുക്കത്തില്‍ ഉപതെരഞ്ഞെടുപ്പില്ല, കര്‍ണ്ണാടകയില്‍ മെയ് 10 ന് തെരഞ്ഞെടുപ്പ്

ന്യൂദല്‍ഹി - കര്‍ണ്ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 10 ന് നടക്കും. വോട്ടെണ്ണല്‍ 13 നാണ്.  രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വയനാട് ലോകസഭാ മണ്ഡലത്തില്‍ തിടുക്കത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കര്‍ണ്ണാടകയില്‍ ആകെ 5.21 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 9,17,241 പേര്‍ പുതിയ വോട്ടര്‍മാരാണ്. എണ്‍പത് വയസിന് മുകളിലുള്ളവര്‍ക്കും ശാരീരിക പരിമിതികള്‍ ഉള്ളവര്‍ക്കും വീട്ടില്‍ വെച്ച് തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഗോത്ര വിഭാഗങ്ങളെ തെരഞ്ഞെടുപ്പില്‍ സജീവ പങ്കാളികളാക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. നഗരങ്ങളില്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ മടിക്കുന്നപ്രവണത ആശങ്കയുണ്ടാക്കുന്നുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

 

Latest News