സൗദിയിലേക്ക് ഫാമിലി വിസിറ്റ് വിസക്കുള്ള പ്രതിസന്ധി നീങ്ങി; പ്രവാസികൾക്ക് ആശ്വാസം

മുംബൈ- സൗദിയിലേക്കുള്ള സന്ദർശക വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ട്രാവൽസുകൾക്ക് ഏർപ്പെടുത്തിയിരുന്ന പരിധി എടുത്തുകളഞ്ഞു. ഇതോടെ സൗദിയിലേക്ക് സന്ദർശക വിസക്ക് ഉണ്ടായിരുന്ന താൽക്കാലിക പ്രതിസന്ധി മാറി. ട്രാവൽസുകാർക്ക് ഈ മാസം 31 മുതൽ എത്ര പാസ്‌പോർട്ടുകൾ വേണമെങ്കിലും സമർപ്പിക്കാമെന്നും മുംബൈയില സൗദി കോൺസുലേറ്റ് ഔദ്യോഗികമായി അറിയിച്ചു. നിലവിൽ 45 പാസ്‌പോർട്ടാണ് ഒരു ട്രാവൽ എജന്റിന് സമരപ്പിക്കാൻ അനുവാദമുണ്ടായിരുന്നത്. നേരത്തെ ഇത് 75 പാസ്‌പോർട്ടുകളായിരുന്നു. തിരക്ക് കാരണം പാസ്‌പോർട്ടുകളുടെ എണ്ണം കുറച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. ഇതോടെ സൗദിയിലേക്ക് വരാൻ കാത്തിരിക്കുകയായിരുന്ന നിരവധിപ്രവാസികൾ പ്രയാസത്തിലായി. ഈ പ്രതിസന്ധിക്കാണ് താൽക്കാലിക പരിഹാരമായത്.
 

Latest News