Sorry, you need to enable JavaScript to visit this website.

എം.കെ സുരേന്ദ്രന് കേളി റിയാദ് യാത്രയയപ്പ് നൽകി

കേളി റിയാദ് സെക്രട്ടറി സുരേഷ് കണ്ണപുരം സുരേന്ദ്രനെ പൊന്നാട അണിയിക്കുന്നു.

റിയാദ്- കേളി കലാ സാംസ്‌കാരിക വേദി സനയ്യ അർബഈൻ രക്ഷാധികാരി സമിതി അംഗം എം.കെ സുരേന്ദ്രന് കേളി യാത്രയയപ്പ് നൽകി. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടത്തിയ യാത്രയയപ്പ് ചടങ്ങിൽ സനയ്യ അർബഈൻ രക്ഷാധികാരി കൺവീനർ സുകേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സുനീർ ബാബു ആമുഖ പ്രഭാഷണവും ഏരിയ സെക്രട്ടറി ജാഫർ ഖാൻ സ്വാഗതവും പറഞ്ഞു. 
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ്  ഷാജി, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ വിജയകുമാർ, എസ്.ജോർജ്, വിജയൻ.ബി, ഏരിയ കമ്മിറ്റി അംഗങ്ങളായ സഫറുല്ല, അബ്ദുൽ നാസർ, വാസുദേവൻ, അബ്ദുൽ റഷീദ്, ഉവൈദ യൂനിറ്റ് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
29 വർഷമായി റിയാദിലെ അൽ തസ്‌ലിയാത്ത് വർക്ക്‌ഷോപ്പിൽ വെൽഡറായി ജോലി ചെയ്തു വരുന്ന സുരേന്ദ്രൻ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സ്വദേശിയാണ്. കേളി സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും ഭക്ഷണം തയാറാക്കുന്നതിൽ നേതൃത്വം വഹിച്ചിരുന്ന സുരേന്ദ്രൻ, കേളി മെഗാ ഷോയുടെ സ്‌റ്റേജ് ഒരുക്കുന്നതിലും സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ബദിയ ഏരിയ സെക്രട്ടറി കിഷോർ, ന്യൂസനയ്യ ഏരിയ കമ്മിറ്റിക്ക് വേണ്ടി ട്രഷറർ ബൈജു ബാലചന്ദ്രൻ, സനയ്യ അർബഈൻ ഏരിയ സെക്രട്ടറി ജാഫർ ഖാൻ, വെസ്റ്റ് യൂനിറ്റ് സെക്രട്ടറി വാസുദേവൻ.കെ എന്നിവർ പൊന്നാട അണിയിച്ചു. 
സനയ്യ അർബഈൻ രക്ഷാധികാരി സമിതി സെക്രട്ടറി സുകേഷ് കുമാർ മെമന്റോയും വിജയകുമാർ.എസ് ഉപഹാരവും കൈമാറി. ഏരിയ കമ്മിറ്റിയുടെ ഉപഹാരം ട്രഷറർ സഫറുല്ലയും ഉവൈദ യൂനിറ്റ് മെമന്റോ വിനു സോമനും ഉപഹാരം ഉണ്ണികൃഷ്ണനും, ഈസ്റ്റ് യൂനിറ്റിന്റെ ഉപഹാരം ഉമ്മറും, ബ്രിഡ്ജ് യൂനിറ്റിന്റെ ഉപഹാരം യൂനിറ്റ് സെക്രട്ടറി അബ്ദുൽ നാസറും കൈമാറി. യാത്രയയപ്പ് യോഗത്തിന് സുരേന്ദ്രൻ നന്ദി പറഞ്ഞു.
 

Latest News