ഞങ്ങൾ കൂടെയുണ്ട് രാഹുൽ, തരംഗമായി ലീഗിന്റെ സോഷ്യൽ മീഡിയ ക്യാംപയിൻ

കോഴിക്കോട്- മാനനഷ്ട കേസിന്റെ പേരിൽ ലോക്‌സഭ സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധി ആയോഗ്യനാക്കിയ സംഭവത്തിൽ രാഹുലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നടത്തിയ സോഷ്യൽ മീഡിയ ക്യാംപയിന് വൻ സ്വീകാര്യത. മുസ്ലിം ലീഗിന്റെ മുഴുവൻ നേതാക്കളും പ്രവർത്തകരും സോഷ്യൽ മീഡിയ എക്കൗണ്ടിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ ചിത്രം പ്രൊഫൈലാക്കി. മുസ്ലിം ലീഗ് പ്രവർത്തകരും രാഹുലിന്റെ ചിത്രം തന്നെയാണ് പ്രൊഫൈലാക്കിയത്. രാഹുലിനുള്ള ഐക്യദാർഢ്യം ലോകത്തെ അറിയിക്കുന്നതിന് വേണ്ടിനും കൂടെ നിൽക്കുന്നതിനും ലക്ഷ്യമിട്ടാണ് ലീഗ് സംസ്ഥാന സമിതി ക്യാംപിൻ സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ റാലിയും സംഘടിപ്പിച്ചിരുന്നു. മുസ്ലിം ലീഗ് ക്യംപയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കളും ലീഗ് തയ്യാറാക്കിയ ചിത്രം പ്രൊഫൈലാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News