മുക്കുപണ്ടം പകരം വെച്ച് മുത്തശ്ശിയുടെ സ്വര്‍ണമാല അപഹരിച്ച ചെറുമകന്‍ അറസ്റ്റില്‍

ആലപ്പുഴ-മുക്കുപണ്ടം പകരം വച്ച് മുത്തശ്ശിയുടെ സ്വര്‍ണമാല മോഷ്ടിച്ച ചെറുമകന്‍ അറസ്റ്റില്‍. പള്ളിപ്പാട്, തെക്കേക്കര കിഴകത്തില്‍ ശ്രുതി ഭവനത്തില്‍ സുധീഷ് (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 26 നാണ് കേസിനാസ്പദമായ സംഭവം. പള്ളിപ്പാട് തെക്കേക്കര കിഴക്കും മുറിയില്‍ കാവലാശേരി വീട്ടില്‍ പൊന്നമ്മയുടെ കഴുത്തില്‍ കിടന്ന മുക്കാല്‍ പവന്‍ മാലയും കാല്‍ പവന്‍ തൂക്കം വരുന്ന ലോക്കറ്റും ഉള്‍പ്പെടുന്ന സ്വര്‍ണമാല കളവു പോയെന്ന പരാതിയില്‍ ഹരിപ്പാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ തന്നെ താമസിച്ചു കൊണ്ടിരുന്ന കൊച്ചുമകന്‍ അറസ്റ്റിലായത്. വീട്ടിലെ ഹാളില്‍ കിടന്ന മുത്തശ്ശി രാത്രി ഉറങ്ങുമ്പോള്‍ അതുപോലുള്ള ഒരു വരവ് മാല കഴുത്തില്‍ കൊണ്ടിട്ടു സ്വര്‍ണമാല എടുക്കുകയും അത് വില്‍ക്കുകയുമായിരുന്നു. വീട്ടുകാരേയും പ്രദേശ വാസികളേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒടുവില്‍ കൊച്ചുമകനിലേക്ക് ത്തെിയത്. ഇന്നലെ പള്ളിപ്പാട് ഭാഗത്ത് നിന്നാണ് സുധീഷ് അറസ്റ്റിലാകുന്നത്. സുധീഷ് ഹരിപ്പാട് സ്‌റ്റേഷനില്‍ നിരവധി കേസുകളിലെ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഹരിപ്പാട് ഐഎസ്.എച്ച്.ഒ ശ്യാംകുമാര്‍ വി.എസ്, എസ്.ഐ ശ്രീകുമാര്‍, എസ്.ഐ ഷൈജ, എസ്.ഐ സുജിത് റ്റി.എസ്, എ.എസ്.ഐ ശ്രീകുമാര്‍ സി.പി.ഒമാരായ അരുണ്‍, നിഷാദ് എ, ഇയാസ്, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

 

Latest News