അഹമ്മദാബാദ്- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം കീറിയ എം എല്‍ എയ്ക്ക് 99 രൂപ പിഴ വിധിച്ച് ഗുജറാത്തിലെ കോടതി. പിഴ അടച്ചില്ലെങ്കില്‍ ഒരാഴ്ച ജയിലില്‍ കിടക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിനിടെ, കോണ്‍ഗ്രസ് എം എല്‍ എ ആനന്ദ് പട്ടേല്‍ വിസിയുടെ ചേംബറില്‍ അതിക്രമിച്ചു കയറി മോഡിയുടെ ചിത്രം കീറിയെന്നാണ് കേസ്.
എം എല്‍ എയടക്കം ഏഴ് പേരെ പ്രതി ചേര്‍ത്തായിരുന്നു ജലാല്‍പുര്‍ പോലീസ് കേസെടുത്തത്. 440ാം വകുപ്പ് പ്രകാരം പ്രതികള്‍ക്ക് 500 രൂപയും തൊണ്ണൂറ് ദിവസത്തെ ജയില്‍ ശിക്ഷയും നല്‍കണമെന്നായിരുന്നു വാദിഭാഗത്തിന്റെ ആവശ്യം.