തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം - തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണിക്കിടെ പൊട്ടി വീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അറ്റകുറ്റ പണിക്കായി എത്തിയ പേട്ട സ്വദേശി അനില്‍ കുമാറാണ് (48)മരിച്ചത്. ഇരുമ്പ് വടം ഉപയോഗിച്ച് ലൈറ്റ് താഴേക്കിറക്കുമ്പോള്‍ വടം പൊട്ടി ലൈറ്റിന്റെ ഭാരമുള്ള പാനല്‍ അനില്‍കുമാറിന്റെയും മറ്റുള്ളവരുടെയും ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. ഇദ്ദേഹം സംഭവസ്ഥത്ത് വെച്ച് തന്നെ മരിച്ചു. അനില്‍ കുമാറിനൊപ്പമുണ്ടായിരുന്ന നോബിള്‍, അശോക്, രഞ്ജിത്ത് എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Latest News