പുതുച്ചേരിയില്‍ ബിജെപി  നേതാവിനെ വെട്ടിക്കൊന്നു

പുതുച്ചേരി-പുതുച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. സെന്തില്‍ കുമാര്‍ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി മൂന്ന് മോട്ടോര്‍സൈക്കിളുകളിലായെത്തിയ ഏഴംഗ സംഘം സെന്തില്‍ കുമാറിന് നേരെ ആദ്യം നാടന്‍ ബോംബ് എറിയുകയും പിന്നീട് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വില്ലിയന്നൂരിലെ ബേക്കറിയിലാണ് സംഭവം. പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശിവായത്തിന്റെ അടുത്ത ബന്ധുവാണ് കൊല്ലപ്പെട്ട സെന്തില്‍ കുമാറെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അക്രമത്തിന്റെ വിവരമറിഞ്ഞ ഉടനെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സെന്തിലിനെ രക്ഷിക്കാനായില്ല. സെന്തിലിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അക്രമികളെ പിടികൂടാന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

Latest News