ഇന്നസെന്റ് ഓര്‍മ്മയായി, കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

തൃശൂര്‍ - മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ഇന്നസെന്റ് ഓര്‍മ്മയായി. കണ്ണീരോടെയാണ് കലാകേരളം ആ അതുല്യ കലാകാരന് വിട നല്‍കിയത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് ഇന്നസെന്റിന് അന്ത്യ വിശ്രമം ഒരുക്കിയത്. നൂറ് കണക്കിനാളുകളാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. 
ഞായറാഴ്ച രാത്രി മലയാളികളെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ചേതനയറ്റുപോയ ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കാനായി കലാ-സാംസ്‌കാരിക, രാഷ്ട്രീയ മേഖലയില്‍ നിന്നടക്കം ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ഇടങ്ങളില്‍  എത്തിച്ചേര്‍ന്നത്. സാധാരണക്കാരായ ആളുകള്‍മണിക്കൂറുകളോളം വരി നിന്നാണ് ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കണ്ടത്. ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും, ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗണ്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് എത്തിച്ചിരുന്നു. സിനിമാ ലോകം ഒന്നടങ്കം ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുശോചനം. രേഖപ്പെടുത്തി.മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

 

 

 

 

 

Latest News