മദ്യം പിടിച്ച കേസ് കൈക്കൂലി വാങ്ങി ഒതുക്കിയ സംഭവത്തില്‍ മൂന്ന് എക്‌സൈസ് ഉദ്യാഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍ : ഗുരുവായൂരിലെ ചാവക്കാട് റേഞ്ചില്‍ മദ്യം പിടിച്ചെടുത്ത  കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവെച്ചെടുക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എക്‌സൈസ് വകുപ്പിന് തന്നെ മാനക്കേടുണ്ടാക്കിയ കേസില്‍ ഒരു വനിതാ എക്‌സൈസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേരെ എക്‌സൈസ് അക്കാദമിയില്‍ രണ്ടാഴ്ചത്തെ നിര്‍ബന്ധിത പരിശീലനത്തിനയക്കാനും തീരുമാനിച്ചിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഡി വി ജയപ്രകാശ്, പ്രിവന്റിവ് ഓഫിസര്‍മാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ഇ. അനീസ് മുഹമ്മദ്, കെ. ശരത്, എന്‍.കെ. സിജ എന്നിവരെയാണ് അക്കാദമിയില്‍ പരിശീലനത്തിന് അയക്കുന്നത്. 

 

 

 

 

 

 

Latest News