രാഹുല്‍ ഗാന്ധിയുടെ കേസ് നിരീക്ഷിക്കുന്നതായി അമേരിക്ക

വാഷിംഗ്ടണ്‍- അഭിപ്രായ സ്വാതന്ത്ര്യം അടക്കമുള്ള ജനാധിപത്യ മൂല്യങ്ങളിലുള്ള  പ്രതിബദ്ധത ഇന്ത്യന്‍ സര്‍ക്കാരുമായി പങ്കുവെക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വേദാന്ത് പട്ടേല്‍. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശം.
ഏതൊരു ജനാധിപത്യത്തിന്റേയും അടിത്തറ നിയമത്തോടും നീതിന്യായവ്യവസ്ഥയോടുമുള്ള ബഹുമാനമാണെന്നും ഇന്ത്യന്‍ കോടതിയിലുള്ള രാഹുല്‍ ഗാന്ധിയുടെ കേസ് നിരീക്ഷിച്ചു വരികയാണെന്നും വേദാന്ത് പട്ടേല്‍ പറഞ്ഞു. ഇതിനര്‍ഥം രാഹുല്‍ ഗാന്ധിയുടെ കേസില്‍ പ്രത്യേക ഇടപെടല്‍ നടത്തും എന്നല്ല. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

Latest News