Sorry, you need to enable JavaScript to visit this website.

നാടകകൃത്തും സംവിധായകനുമായ വിക്രമൻ നായർ അന്തരിച്ചു

കോഴിക്കോട് - പ്രമുഖ നാടകകൃത്തും നടനും സംവിധായകനുമായ വിക്രമൻ നായർ (77)അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കേ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
 പ്രമുഖ നാടക പ്രവർത്തകരായിരുന്ന തിക്കോടിയൻ, കെ.ടി മുഹമ്മദ് എന്നിവരോടൊപ്പം നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽനിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കിയ അദ്ദേഹം, സ്റ്റേജ് ഇന്ത്യ എന്ന പേരിൽ സ്വന്തമായി നാടക ഗ്രൂപ്പിന് രൂപ നൽകി കേരളത്തിലെ വിവിധ സ്റ്റേജുകളിൽ നിറഞ്ഞുനിന്നിരുന്നു. തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നായക നടനുളള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം മരക്കാർ അറബിക്കടലിന്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 
 അഗ്രഹാരം, ബൊമ്മക്കൊലു, അമ്പലക്കാള തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ. ഭാര്യ: ലക്ഷ്മി, മക്കൾ: ദുർഗ, സരസ്വതി.

Latest News