Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സമ്മൂസമാവ് നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്

തായിഫ് - തായിഫ് നഗരസഭക്കു കീഴിലെ വെസ്റ്റ് ബലദിയ പരിധിയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത സമ്മൂസമാവ് നിര്‍മാണ കേന്ദ്രത്തില്‍ നഗരസഭ റെയ്ഡ് നടത്തി. പ്രദേശത്തെ ലോണ്‍ട്രിക്കകത്താണ് വന്‍തോതില്‍ സമ്മൂസമാവ് നിര്‍മിച്ച് മൊത്തമായി വിതരണം ചെയ്തിരുന്നത്. വിതരണത്തിന് തയാറാക്കിയ വന്‍ സമ്മൂസമാവ് ശേഖരം അനധികൃത കേന്ദ്രത്തില്‍ കണ്ടെത്തി. ആരോഗ്യ വ്യവസ്ഥകള്‍ പൂര്‍ണമല്ലാത്ത കേന്ദ്രത്തില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് സമ്മൂസമാവ് നിര്‍മിച്ചിരുന്നത്. അനധികൃത കേന്ദ്രത്തിനകത്ത് തൊഴിലാളികളുടെ താമസസ്ഥലമുള്ളതായും പരിശോധനയില്‍ വ്യക്തമായി.

അനധികൃത പുകയില നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്

ജിദ്ദ - ദക്ഷിണ ജിദ്ദയിലെ അല്‍അജാവീദ് ഡിസ്ട്രിക്ടില്‍ വിദേശ തൊഴിലാളികളുടെ താമസസ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന അനധികൃത പുകയില നിര്‍മാണ, സിഗരറ്റ് സംഭരണ കേന്ദ്രത്തില്‍ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് ജിദ്ദ നഗരസഭ റെയ്ഡ് നടത്തി. നികുതി സീലുകളില്ലാത്ത, വിദേശത്തു നിന്ന് കടത്തിയ സിഗരറ്റിന്റെ വന്‍ ശേഖരം റെയ്ഡിനിടെ പിടിച്ചെടുത്തു. ഉറവിടമറിയാത്ത ഏഴു ടണ്‍ ഹുക്ക പുകയില അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. അനധികൃത കേന്ദ്രത്തില്‍ നികുതി സീലുകളില്ലാത്ത 100 കാര്‍ട്ടണ്‍ സിഗരറ്റ് കണ്ടെത്തിയതായും ജിദ്ദ നഗരസഭ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News