Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സൗജന്യമായി നല്‍കിയത് 3,760 ടണ്‍ ഈത്തപ്പഴം; പ്രയോജനം 16 ലക്ഷം പേര്‍ക്ക്

റിയാദ് - വിശുദ്ധ റമദാനു മുന്നോടിയായി സൗദിയില്‍ 2,760 ടണ്ണിലേറെ ഈത്തപ്പഴം സൗജന്യമായി വിതരണം ചെയ്തു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സൊസൈറ്റികള്‍ക്ക് സര്‍ക്കാര്‍ നീക്കിവെച്ച ഈത്തപ്പഴ ശേഖരം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം അല്‍തുമൂര്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ സര്‍വീസസ് ആണ് വിതരണം ചെയ്തത്. സൗദിയിലെ പതിമൂന്നു പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന 470 ചാരിറ്റബിള്‍ സൊസൈറ്റികള്‍ വഴി ഈത്തപ്പഴം വിതരണം ചെയ്തതിന്റെ പ്രയോജനം 16 ലക്ഷത്തിലേറെ പേര്‍ക്ക് ലഭിച്ചു. ചാരിറ്റബിള്‍ സൊസൈറ്റികള്‍ വഴി എല്ലാ വര്‍ഷവും നിര്‍ധനര്‍ക്കിടയില്‍ സര്‍ക്കാര്‍ ഈത്തപ്പഴം വിതരണം ചെയ്യാറുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അഹ്മദ് ബിന്‍ സ്വാലിഹ് ബിന്‍ മാജിദ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News