Sorry, you need to enable JavaScript to visit this website.

ഫ്രാൻസിൽനിന്നുള്ള മാംസ ഇറക്കുമതി വിലക്ക് നീക്കി, അർജന്റീനക്ക് താൽക്കാലിക വിലക്ക്

റിയാദ് - ഫ്രാൻസിലെ മായിൻ പ്രവിശ്യയിൽനിന്ന് സൗദിയിലേക്കുള്ള മാംസം, മുട്ട തുടങ്ങിയവക്കേർപ്പെടുത്തിയിരുന്ന താൽക്കാലിക  ഇറക്കുമതി വിലക്ക് നീക്കിയും അർജന്റീനയിൽ നിന്നുള്ള മാംസം, മുട്ട തുടങ്ങിയവക്ക്  വിലക്കേർപ്പെടുത്തിയും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഉത്തരവിറക്കി. പക്ഷിപ്പനി പടർന്നു പിടിച്ച സാഹചര്യത്തിലായിരുന്നു ഫ്രാൻസിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. ഫ്രാൻസിൽ പക്ഷിപ്പനി നിയന്ത്രണവിധേയമായതായി അന്താരാഷ്ട്ര ആരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെ തുടർന്നാണ് വിലക്കു നീക്കുന്നത്. അർജന്റീനയിലെ ബ്യൂണെസ് ആരിസ് പ്രവിശ്യയിൽ പക്ഷിപ്പനി നിയന്താണാധീനമായി തുടരുന്ന സാഹചര്യത്തിലാണ് ഇറക്കുമതി വിലക്കേർപ്പെടുത്താൻ തീരുമാനമായത്.
 

Latest News