ലണ്ടൻ- വിവിധ വിഭാഗങ്ങൾക്കിടയിൽ മൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനായി ലണ്ടൻ നഗരത്തിലെ ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ ചെൽസി ഫുട്‌ബോൾ ക്ലബ്ബ് സമൂഹ നോമ്പുതുറ നടത്തി. നിരവധി പേരെ നോമ്പുതുറയിലേക്ക് ക്ലബ് ക്ഷണിച്ചിരുന്നു. ആയിരക്കണക്കിനു പേർ ഒത്തു ചേർന്ന സ്റ്റേഡിയത്തിൽ ചരിത്രത്തിലാദ്യമായി ബാങ്കുവിളി മുഴങ്ങുകയും വിശ്വാസികൾ പ്രാർത്ഥിക്കുകയും ചെയ്തത് ലണ്ടൻ നഗരം വിളിച്ചോതുന്ന മാനവികതയുടെ അടയാളമായി മാറി.
 
#تشيلسي pic.twitter.com/DpbVYYHA4u
— E_M_S_S (@EmanSal11848242) March 27, 2023







 
  
 