Sorry, you need to enable JavaScript to visit this website.

ഗോവയില്‍നിന്ന് ദുബായിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങി

പനാജി- ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി   ഗോവ-ദുബായ് സെക്ടറില്‍ നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിച്ചു.  ആദ്യ വിമാനം  ഐഎക്‌സ്  840 തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിന് ഗോവ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് (ദാബോലിം എയര്‍പോര്‍ട്ട്) 148 യാത്രക്കാരുമായി പുറപ്പെട്ടു. തിങ്കള്‍ , വ്യാഴം ,ശനി , ഞായര്‍ ദിവസങ്ങളില്‍ ഗോവയില്‍നിന്ന് ദുബായിലേക്കും ബുധന്‍ , വെള്ളി , ശനി , ഞായര്‍ ദിവസങ്ങളില്‍ ദുബായില്‍നിന്ന് ഗോവയിലേയ്ക്കും സര്‍വ്വീസ് നടത്തും  
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗോവയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബാനറിന് കീഴില്‍ സര്‍വീസ് ആരംഭിക്കുന്നതില്‍  സന്തോഷമുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും എയര്‍ഏഷ്യ ഇന്ത്യയുടെയും മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു. ഗോവയില്‍ നിന്ന് ദുബായിലേക്ക് നേരിട്ട് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ഒരേയൊരു എയര്‍ലൈനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.
എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി ലയിക്കാന്‍ ഒരുങ്ങുന്ന എയര്‍ഏഷ്യ  ഇന്ത്യ , അഞ്ച് ആഭ്യന്തര നഗരങ്ങളെ ബന്ധിപ്പിച്ച് ഗോവയിലേക്കും ഗോവയില്‍ നിന്നുമായി ദിവസേന 13 ഡയറക്ട് ഫ്‌ലൈറ്റുകള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ ടൂറിസം വിജയഗാഥയുടെ ഭാഗമാകുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണന്ന് അലോക് സിംഗ് പറഞ്ഞു .

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News