ബാങ്കുകൾക്കും കേന്ദ്രത്തിനും തിരിച്ചടി; വായ്പ എടുത്തവരുടെ വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- തട്ടിപ്പുകാരായി പ്രഖ്യാപിക്കും മുമ്പ് ബാങ്കുകള്‍ വായ്പ എടുത്തവരുടെ വാദം കൂടി കേള്‍ക്കണമെന്ന് സുപ്രീംകോടതി. വ്യാജ അക്കൗണ്ടുകളായി പ്രഖ്യാപിക്കുന്നതിനായി റിസര്‍വ്ബാങ്ക് നിര്‍ദേശിച്ച നടപടിക്രമങ്ങളില്‍ വായ്പ എടുത്തിട്ടുള്ളവരുടെ വാദം കൂടി ഉള്‍പ്പെടുത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് 2020ലെ തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചത്.
    തട്ടിപ്പ് നടത്തിയ അക്കൗണ്ടുകളായി പ്രഖ്യാപിക്കുന്നതോടെ കടം എടുത്തവര്‍ ഗുരുതരമായ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ നേരിടേണ്ടി വരും. കടക്കാരെ കരിമ്പട്ടികയില്‍ പെടുത്തുന്നത് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളിലേക്ക് വരും നീളും. അതിനാല്‍, വായ്പ എടുത്തവര്‍ക്കു പറയാനുള്ളത് കൂടി നിര്‍ബന്ധമായും കേള്‍ക്കണം. ഇതു സംബന്ധിച്ച സുപ്രധാന നിര്‍ദേശങ്ങളില്‍ നിന്ന് സ്വാഭാവിക നീതി ഒഴിവാക്കപ്പെടരുതെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.
    തട്ടിപ്പ് അക്കൗണ്ടുകള്‍ സംബന്ധിച്ച് തെലങ്കാന ഹൈക്കോടതി വിധിക്ക് കടവിരുദ്ധമായ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി. റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ നിര്‍ദേശപ്രകാരം തിരിമറി, തട്ടിപ്പ് ഇടപാടുകള്‍, വഞ്ചന, വ്യാജരേഖ എന്നിവയ്ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചുള്ള ശിക്ഷകളാണ് തട്ടിപ്പ് അക്കൗണ്ടുകളായി പ്രഖ്യാപിച്ചാല്‍ വായ്പ എടുത്തവര്‍ നേരിടേണ്ടി വരിക. അനില്‍ അംബാനി കമ്യൂണിക്കേഷന്‍സിന്റെ മുന്‍ ഡയറക്ടര്‍മാര്‍ തങ്ങളുടെ അക്കൗണ്ടുകള്‍ തട്ടിപ്പ് അക്കൗണ്ടുകളായി പ്രഖ്യാപിച്ചതിനെതിരേ വിവിധ ഹൈക്കോടതികളെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണവും നടന്നിരുന്നു. എന്നാല്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ റിലയന്‍സ് കമ്യണിക്കേഷന്‍സിന് എതിരേയുള്ള പരാതികളില്‍ ഉറച്ചു നന്നു. എന്നാല്‍, ദല്‍ഹി ഹൈക്കോടതി ഇക്കാര്യത്തില്‍ പ്രതികൂല ഉത്തരവ് ഇറക്കിയതിനാല്‍ സിബിഐക്ക് ഒരു കേസ് പോലും ഇവര്‍ക്കെതിരേ ഫയല്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News