ഇന്നസെന്റിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനമറിയിച്ചു

ന്യൂദല്‍ഹി  - നടനും, മുന്‍ എം പിയുമായ ഇന്നസെന്റിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനമറിയിച്ചു. ജനങ്ങളെ നര്‍മ്മത്തിലൂടെ രസിപ്പിച്ച ഇന്നസെന്റ് എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നസെന്റിന്റെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കു ചേരുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രമന്ത്രി അനുരാഗ് താക്കുറൂം ഇന്നസെന്റിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി

 

Latest News