Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോബോട്ടുമായി കാലടി ആദിശങ്കര ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എൻജിനീയറിംഗ് 

കാലടി ആദിശങ്കര ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ വിദ്യാർത്ഥികൾ ചെലവ് കുറഞ്ഞതും വ്യവസായ മേഖലയിൽ സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുന്നതുമായ കോബോട്ട് എന്ന റോബോട്ടിനെ നിർമിച്ചു. മൂന്നാം വർഷ റോബോട്ടിക്‌സ് ആന്റ് ഓട്ടോമേഷൻ വിഭാഗത്തിലെ വിദ്യാർത്ഥികളാണ് കോബോട്ട് നിർമിച്ചത്. ഭാരമേറിയ വസ്ത്തുക്കൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മനുഷ്യ സഹായമില്ലാതെ നീക്കം ചെയ്യുന്നതാണ് കോബോട്ട്. കൂടാതെ വ്യവസായ ശാലകളിലും കമ്പനികളിലും സ്ഥിരമായി ചെയ്യുന്ന പ്രവൃത്തികളും കോബോട്ടിനെക്കൊണ്ട് ചെയ്യാനാകും. വ്യവസായ മേഖലയിലെ ആവശ്യങ്ങൾക്കുതകുന്ന വിധത്തിൽ വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. യുഎസ് ആസ്ഥാനമായ ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഓട്ടോമേഷന്റെ ഓട്ടോമാറ്റിക് കൺട്രോൾ ആന്റ് റോബോട്ടിക്‌സ് ഡിവിഷന്റെ കീഴിലുള്ള ഫൈപ്പർ പ്രോജക്ടിന്റെ ഭാഗമായി, അവരുടെ സാമ്പത്തിക സാങ്കേതിക സഹായത്തോടെയാണ് വിദ്യാർത്ഥികൾ കോബോട്ട് നിർമിച്ചത്. ആദിശങ്കരയിലെ റോബോട്ടിക്‌സ് ആന്റ് ഓട്ടോമേഷൻ ഡിപ്പാർട്ട്‌മെന്റിലെ പ്രൊഫ. രവി ബാലകൃഷ്ണന്റെയും, പ്രൊഫ. ശ്രീദീപ് കൃഷ്ണന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികളായ അജയ് ജോയ്, അലൻ എസ്  പുതുശ്ശേരി, അലീന കെ ഇട്ടീര, അർജുൻ എം, ആന്റണി ലിൻസെന്റ്, ഫാത്തിമ തസ്‌നീം, റിച്ചാർഡ് നിക്‌സൺ, ലിജോ  കെ സൈമൺ എന്നിവരാണ് ചെലവു കുറഞ്ഞ കോബോട്ടിന്റെ നിർമാണത്തിന് പിന്നിൽ. പൂന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയമെൻഷൻസ് എന്ന കമ്പനി വ്യവസായ അടിസ്ഥാനത്തിൽ ആദിശങ്കരയിലെ കോബോട്ട് നിർമിക്കുവാനുള്ള ധാരണ ആയിട്ടുണ്ട്.

Latest News