ഉംറ വിസക്കാര്‍ക്ക് ഇന്‍ഷുറന്‍സ് വഴി അത്യാവശ്യ ചികിത്സ ലഭിക്കും

റിയാദ്- സൗദി അറേബ്യയില്‍ ഉംറ വിസയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് അടിയന്തര ചികിത്സകള്‍ ലഭ്യമാകുമെന്ന് കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അറിയിച്ചു. അടിയന്തര ഘട്ടങ്ങളിലെ പരിശോധന, ആശുപത്രിയില്‍ കിടത്തി ചികിത്സ, സൗദിക്കകത്തേക്കും പുറത്തേക്കും രോഗികളെ കൊണ്ടുപോകല്‍, ദന്ത ചികിത്സ ചെലവുകള്‍, പ്രസവം, മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങള്‍ക്ക് ചികിത്സ, ഗര്‍ഭം, അടിയന്തര പ്രസവം എന്നിവയുടെ ചെലവുകള്‍ എന്നിവക്ക് ഇന്‍ഷുര്‍ പരിരക്ഷയില്‍ ചികിത്സ ലഭിക്കും.
അപകടങ്ങള്‍ വഴിയുള്ള പരിക്കുകള്‍, അടിയന്തരഘട്ടങ്ങളിലെ ഡയാലിസിസ്, കോവിഡിന് 30 ദിവസത്തെ ചികിത്സ എന്നിവയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുമെന്ന് കൗണ്‍സില്‍ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News