Sorry, you need to enable JavaScript to visit this website.

സൗദിയില്‍നിന്ന് സക്കീനയെ നാട്ടിലെത്തിക്കന്‍ വിദേശ മന്ത്രാലയത്തിന് വീണ്ടും നിവേദനം

ഹൈദരാബാദ്- സൗദി അറേബ്യയില്‍ തൊഴിലുടമയുടെ പീഡനത്തില്‍നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരിയെ നാലു മാസമായിട്ടും നാട്ടിലെത്തിക്കാത്തതിനെ തുടര്‍ന്ന് വിദേശമന്ത്രാലയത്തിന് വീണ്ടും നിവേദനം.
ഹഫറല്‍ ബാത്തിനിലെ വീട്ടില്‍നിന്ന് ഇന്ത്യന്‍ എംബസി രക്ഷപ്പെടുത്തിയ ഹൈദരബാദ് സ്വദേശിനി സക്കീന ഫാത്തിമയെ ഇനിയും നാട്ടിലെത്തിച്ചില്ലെന്നാണ് പരാതി.
പ്രശ്‌നത്തില്‍ ഇടപെടാന്‍ മജ്‌ലിസ് ബച്ചാവോ തഹരീക് (എംബിട)പാര്‍ട്ടിയാണ് വീണ്ടും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ നവംബറിലും എംബിടിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തൊഴിലുടമയുടെ മര്‍ദനമേറ്റ സക്കീനയെ രക്ഷപ്പെടുത്തുന്നതിലേക്ക് നയിച്ചത്.
മൂന്ന് മാസത്തെ വിസിറ്റ് വിസയില്‍ ദുബായിലെത്തിച്ച് അവിടെ വീട്ടുവേലക്കാരിയായി ജോലി ചെയ്യിച്ച ശേഷം സൗദി കുടുംബത്തിനു കൈമാറിയെന്നാണ് കഴിഞ്ഞ നവംബറില്‍ സക്കീനയുടെ സഹോദരന്‍ സയ്യിദ് സാക്കിര്‍ ഹുസൈന്‍ വിദേശകാര്യ മന്ത്രാലയത്തിനു കത്തെഴുതിയത്.
ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നാണ് സക്കീന ഗള്‍ഫില്‍ ജോലിക്ക് ശ്രമിച്ചത്. സൗദിയില്‍ 18 മണിക്കൂര്‍ ജോലി ചെയ്യിച്ച സക്കീനയെ മാതാവ് മരിച്ചിട്ടും നാട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചിരുന്നില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News