Sorry, you need to enable JavaScript to visit this website.

സ്ത്രീകള്‍ നടുറോഡില്‍ തമ്മില്‍ തല്ലി, ചിത്രം പകര്‍ത്തിയ  ഓട്ടോ ഡ്രൈവറുടെ കൈ യുവതി അടിച്ചൊടിച്ചു

കൊല്ലം-സ്ത്രീകള്‍ നടുറോഡില്‍ തമ്മില്‍ തല്ലിയതിന്റെ ചിത്രം പകര്‍ത്തി എന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈ യുവതി അടിച്ചൊടിച്ചു. കൊല്ലം കടയ്ക്കല്‍ പാങ്ങലുകാടായിരുന്നു സംഭവം. ഒരാഴ്ച മുന്‍പ് കടയ്ക്കല്‍ പാങ്ങലുകാട് ജംക്ഷനില്‍ സ്ത്രീകള്‍ തമ്മില്‍ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കൂട്ടത്തിലെ ഒരു യുവതി ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായ വിജിത്തിനാണ് പരുക്കേറ്റത്. അന്‍സിയ എന്ന സ്ത്രീ കമ്പിവടികൊണ്ട് അടിച്ചെന്നാണ് വിജിത്തിന്റെ പരാതി.
ഇടതു കൈയ്ക്ക് പരുക്കേറ്റ വിജിത്തിനെ സ്ഥലത്തുണ്ടായിരുന്ന മറ്റ് ഓട്ടോറിക്ഷക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. വിജിത്തിന്റെ പരാതിയില്‍ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കടയ്ക്കല്‍ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റ് നടപടികള്‍ വൈകുകയാണ്.
സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട മറ്റു രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയിലും ഇതേ യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതികളെ മര്‍ദിച്ചതിന് എസ്സിഎസ്ടി ആക്ട് പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.

Latest News