Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

കനത്ത പിഴ, പാന്‍കാര്‍ഡ് ബാങ്കുമായി  അപ്‌ഡേറ്റ് ചെയ്യാന്‍ അഞ്ചു ദിവസം കൂടി 

ന്യൂദല്‍ഹി-  വിവിധ സാമ്പത്തിക ഇടപാടുകളില്‍ മുന്‍ഗണന ലഭിക്കുന്നതില്‍ ഏറെ സഹായകരമാണ് പാന്‍ കാര്‍ഡുകള്‍.അതിനാല്‍ തന്നെ പാന്‍ കാര്‍ഡിനെ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടത് വളരെ പ്രധാനമാണ്. സുഗമമായ പാന്‍ കാര്‍ഡ് വിനിയോഗത്തിന് തടയിടുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉടനെ തന്നെ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. മുന്‍കൂട്ടി നല്‍കിയ അറിയിപ്പ് പ്രകാരം പാന്‍കാര്‍ഡ് ബാങ്കുമായി അപ്‌ഡേറ്റ് ചെയ്യാത്തവരെ പ്രതികൂലമായി ബാധിക്കാവുന്നതാണ് ഈ നടപടി.
സര്‍ക്കാര്‍ നിര്‍ദേശാനുസൃതമായ രീതിയില്‍ പാന്‍കാര്‍ഡ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. കാരണം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി കഴിയാന്‍ ഇനി അഞ്ച് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ നിര്‍ദേശപ്രകാരം 2023 മാര്‍ച്ച് 31-ന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകളായിരിക്കും അസാധുവായി തീരുന്നത്. ഇത്തരക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനോ മറ്റു പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനോ കഴിയില്ല. കൂടാതെ ഉയര്‍ന്ന നികുതിയും പിഴയും തുടര്‍ന്ന് ഒടുക്കേണ്ടിയും വരും
ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക സൈറ്റ് സന്ദര്‍ശിക്കുന്നത് വഴി പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. വെബ്‌സൈറ്റിലെ ക്വിക്ക് ലിങ്ക്‌സിന് താഴെ നിന്നും ആധാര്‍ തിരഞ്ഞെടുത്ത ശേഷം ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിടി വഴി സ്ഥിരീകരണം നടത്തുന്നതോടെ പാന്‍ ലിങ്ക് ചെയ്യുന്ന പ്രക്രിയ പൂര്‍ത്തീകരിക്കാവുന്നതാണ്‌
 

Latest News