Sorry, you need to enable JavaScript to visit this website.

ടെഡ്ഡി ബെയറിനെപ്പോലെ കുഞ്ഞുചേച്ചിമാര്‍ കുഞ്ഞിനെ കുളിപ്പിച്ചു, ബക്കറ്റില്‍ വീണ് മരിച്ചു

ഭോപ്പാല്‍- രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് നാലും ആറും വയസുള്ള സഹോദരിമാര്‍ കുളിപ്പിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു.  കുഞ്ഞിന്റെ മരണത്തില്‍ ഭിക്ഷക്കാരിക്ക് പങ്കുള്ളതായി സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ വ്യക്തമായത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മധ്യപ്രദേശിലെ നര്‍മദാപുരം ജില്ലയില്‍ ശോഭാപുര്‍ ഗ്രാമത്തിലെ വീട്ടില്‍ കുഞ്ഞിനെ ബക്കറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും കിട്ടിയില്ല. സംഭവദിവസം ഒരു ഭിക്ഷക്കാരി വീട്ടില്‍ വന്നുവെന്ന് കുഞ്ഞിന്റെ രക്ഷിതാക്കള്‍ പോലീസിനെ അറിയിച്ചു. ഇതാേടെ ആ വഴിക്കായി അന്വേഷണം. പക്ഷേ, അതിലും തെളിവൊന്നും ലഭിച്ചില്ല. ഇതിനിടെ കുഞ്ഞിന്റെ നാലും ആറും വയസുള്ള സഹോദരിമാരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഇതോടെയാണ് മരണം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായത്.

സംഭവദിവസം സഹോദരിമാര്‍ ടെഡ്ഡി ബെയറിനോടൊപ്പമാണ് കളിച്ചിരുന്നത്. കളിക്കിടെ ടെഡ്ഡി ബെയറിനെ ബക്കറ്റിലെ വെള്ളത്തില്‍ കുളിപ്പിക്കുകയും പിന്നീട് വെയിലത്ത് ഉണക്കാന്‍ വയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് കുഞ്ഞനുജത്തിയെയും ഇതുപോലെ കുളിപ്പിക്കാന്‍ ഇരുവരും തീരുമാനിച്ചത്. തുടര്‍ന്ന് ബക്കറ്റില്‍ വെള്ളം നിറച്ചശേഷം കുഞ്ഞിനെയുമെടുത്ത് കുളിമുറിയിലെത്തി. ബക്കറ്റിന്റെ അരികിലിരുത്തി കുളിപ്പിക്കുന്നതിനിടെ കൈയില്‍നിന്ന് വഴുതിയ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീഴുകയായിരുന്നു.

 

Latest News