ഇന്നസെന്റിന്റെ നില അതീവ ഗുരുതരം, അടുത്ത ഒരു മണിക്കൂര്‍ നിര്‍ണായകം

കൊച്ചി- നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം. അടുത്ത ഒരുമണിക്കൂര്‍ നിര്‍ണായകം. നടന്‍ മമ്മുട്ടി അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി.
സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ആശുപത്രിയിലെത്തി. കുടുംബാംഗങ്ങളുമായും ആശുപത്രിയില്‍ കൂടെയുള്ള ഇടവേള ബാബു, ജയറാം എന്നിവരുമായും സംസാരിച്ചതായും മന്ത്രി പറഞ്ഞു. ഇന്നസെന്റിന്റെ നില ഗുരുതരമായി തുടരുകയാണ്.  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട നടന്‍ ശ്രീ. ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. കുടുംബാംഗങ്ങളുമായും ആശുപത്രിയില്‍ കൂടെയുള്ള ശ്രീ. ഇടവേള ബാബു, ശ്രീ. ജയറാം എന്നിവരുമായും സംസാരിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രി എം.ഡി, സി.ഇ.ഒ, മുതിര്‍ന്ന ഡോക്ടര്‍മാര്‍ എന്നിവരുമായി സംസാരിച്ചു. ഈ പരീക്ഷണത്തെയും അതിജീവിച്ചു അദ്ദേഹം തിരിച്ചുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

 

Latest News