Video: മഴയും ആലിപ്പഴ വർഷവും; റിയാദിലെ സ്‌കൂൾ മുറ്റത്തെ മനോഹര കാഴ്ച

റിയാദ്- റിയാദിലെ ഒരു സ്‌കൂളിന്റെ മുറ്റത്ത് മഴയുടെയും ആലിപ്പഴ വർഷത്തിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സ്‌കൂൾ മുറ്റത്ത് മഴയും ആലിപ്പഴവും വീഴുന്നതും ചില വിദ്യാർത്ഥികൾ കുടക്കീഴിൽ മഴ പെയ്യുന്നത് നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. കാലാവസ്ഥാ കാര്യത്തിലെ ഗവേഷകനായ അബ്ദുൽ അസീസ് അൽ ഹുസൈനിയാണ് ഇത് ട്വീറ്റ് ചെയ്തത്. റിയാദ് ശൈത്യകാല കാലാവസ്ഥയിലാണ്. തലസ്ഥാനത്തെ താപനില 19 ഡിഗ്രി സെൽഷ്യസാണ്.
 

Latest News