ജിദ്ദയില്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് 29 മുതല്‍ ടെര്‍മിനല്‍ മാറ്റം

ജിദ്ദ- ഇന്‍ഡിഗോ വിമാന സര്‍വീസ് മാര്‍ച്ച് 29 മുതല്‍ മേയ് 20 വരെ ജിദ്ദ ഹജ്ജ് ടെര്‍മിനലിലേക്ക് മാറ്റുന്നു. ഉംറ തീര്‍ഥാടകരുടേയും സാധാരണ യാതാക്കാരേടേയും വരവും പോക്കും ഹജ്ജ് ടെര്‍മിനലിലായിരിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. നിലവില്‍ ജിദ്ദ നോര്‍ത്ത് ടെര്‍മിനലില്‍നിന്നാണ് ഇന്‍ഡിഗോ സര്‍വീസ്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ജിദ്ദ നോര്‍ത്ത് ടെര്‍മിനിലില്‍നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഹജ്ജ് ടെര്‍മിനലിലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ റമദാനിൽ യാത്രാക്കരുടെ ബാഹുല്യം കാരണം ജിദ്ദ എയർപോർട്ട് പ്രവർത്തനം താളം തെറ്റിയിരുന്നു. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് കൂടുതൽ വിമാന സർവീസുകൾ നേരത്തെ തന്നെ ഹജ്ജ് ടെർമിനലിലേക്ക് മാറ്റുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News