വന്‍ദുരന്തം ഒഴിവായി; എയര്‍ഇന്ത്യ, നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ നേർക്കുനേർ

കാഠ്മണ്ഡു-എയര്‍ ഇന്ത്യയുടേയും നേപ്പാള്‍ എയര്‍ലൈന്‍സിന്റേയും വിമാനങ്ങള്‍ ആകാശത്ത് നേര്‍ക്കുനേര്‍. മുന്നറിയിപ്പ് സംവിധാനങ്ങള്‍ പൈലറ്റുമാരെ ഉണര്‍ത്തിയതിനാലാണ് വന്‍ ദുരന്തം ഒഴിവായതായതെന്ന് അധികൃതര്‍ അറിയിച്ചു.
നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അധികൃതര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ അശ്രദ്ധയുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനവും ന്യൂദല്‍ഹിയില്‍നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനവുമാണ് കൂട്ടിയിടിയുടെ വക്കിലെത്തിയത്.  
എയര്‍ ഇന്ത്യ വിമാനം 19,000 അടിയില്‍ നിന്ന് താഴേക്ക് ഇറങ്ങുമ്പോള്‍ നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം 15,000 അടി ഉയരത്തില്‍ പറക്കുകയായിരുന്നുവെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ വക്താവ് ജഗന്നാഥ് നിരൗള പറഞ്ഞു.  
രണ്ട് വിമാനങ്ങളും അടുത്തടുത്താണെന്ന് റഡാറില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം 7,000 അടിയിലേക്ക് താഴ്ന്നതായി വക്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മൂന്നംഗ അന്വേഷണ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
സംഭവസമയത്ത് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News