വയനാട് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍  മത്സരിക്കാന്‍ ബിഡിജെഎസ് റെഡി 

ആലപ്പുഴ- രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വത്തിന് അയോഗ്യത കല്‍പിച്ചതിന് പിന്നാലെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കരുനീക്കങ്ങള്‍ ആരംഭിച്ച് ബിഡിജെഎസ്. വയനാട് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കാനുള്ള തീരുമാനത്തിലാണ് ബിഡിജെഎസ്. നിലപാട് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബി.എല്‍.സന്തോഷുമായി കൂടിക്കാഴ്ച നടത്തി. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ വയനാട് സീറ്റില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഞായറാഴ്ച ദല്‍ഹിയില്‍ ജെ.പി നദ്ദയുമായി ബിഡിജെഎസ് നേതാക്കളുടെ കൂടിക്കാഴ്ച നടന്നിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിനെതിരെ വയനാട്ടില്‍ മത്സരിച്ചത് തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു.

Latest News