Sorry, you need to enable JavaScript to visit this website.

ആദ്യം നിഷേധിച്ചു, ഒടുവില്‍ കോണ്‍ഗ്രസിന്റെ സത്യഗ്രഹത്തിന് പോലീസ് അനുമതി നല്‍കി

ന്യൂദല്‍ഹി - നാടകീയതകള്‍ക്കൊടുവില്‍ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ സത്യഗ്രഹത്തിന് തുടക്കമായി. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് സത്യഗ്രഹ സമരം നടക്കുന്നത്. വൈകുന്നേരം  അഞ്ച് മണി വരെയാണ്  സത്യഗ്രഹം. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യഗ്രഹത്തിന് പോലീസ് ആദ്യം അനുമതി നിഷേധിച്ചിരുന്നത്. ഇത് സംബന്ധിച്ച് എ ഐ സി സി നേതൃത്വത്തിന് പൊലീസ് ഔദോഗികമായി കത്തും നല്‍കി. ഈ കത്ത് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഇതിനു പിന്നാലെയാണ്  നിരോധനാജ്ഞ പിന്‍വലിച്ച് പൊലീസ് സത്യഗ്രഹത്തിന് അനുമതി നല്‍കിയത്. സത്യഗ്രഹത്തിന് അനുമതി നിഷേധിച്ചാല്‍ അത് രാജ്യത്താകെ വലിയ പ്രതിഷേധത്തിന് വഴിവെയ്ക്കുമെന്ന് മനസ്സിലാക്കിയാണ് പോലീസ് ഒടുവില്‍ അനുമതി നല്‍കിയത്.

 

Latest News