കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു, മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍

കൊച്ചി: തൃപ്പൂണിത്തുറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ ഹില്‍ പാലസ് സ്‌റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. കൈകാണിച്ചിട്ടും ബൈക്ക് നിര്‍ത്താതെ പോയതിന് ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്ത എറണാകുളം ഇരുമ്പനം സ്വദേശി മനോഹരനാണ് (53) ഇന്നലെ രാത്രി പോലീസ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചത്. വാഹനം പിന്തുടര്‍ന്ന് പിടിച്ച ശേഷം പൊലീസ് മനോഹരനെ മര്‍ദിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനുശേഷമാണ് സ്റ്റേഷനില്‍ എത്തിക്കുന്നത്. സ്റ്റേഷനില്‍ വെച്ചാണ് മനോഹരന്‍ കുഴഞ്ഞുവീണ് മരിക്കുന്നത്. സംഭവത്തെ കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അന്വേഷിക്കും. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

 

Latest News