കറാച്ചി- മുന്‍ ക്രിക്കറ്റ് താരവും പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍ സ്വവര്‍ഗപ്രേമിയാണെന്നും പാര്‍ട്ടി അംഗങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും മുന്‍ ഭാര്യ റെഹാം ഖാന്‍.
തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണങ്ങള്‍ക്കു പുറമെയാണ് ഇറങ്ങാന്‍ പോകുന്ന പുസ്തകത്തില്‍ ഞെട്ടിക്കുന്ന ഈ ആരോപണമുള്ളതെന്ന് പാക്കിസ്ഥാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാനി നടന്‍ ഹംസ അലി അബ്ബാസിയും പാക്കിസ്ഥാന്‍ തെഹ് രീകെ ഇന്‍സാഫ് (പി.ടി.ഐ) അംഗം മുറാദ് സഈദും സ്വവര്‍ഗ പ്രേമികളാണെന്നും ഇവരുമായി ഇമ്രാന്‍ ഖാന്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും റെഹാം ഖാന്‍ ആരോപിക്കുന്നു.
പാക്കിസ്ഥാനി നടന്‍ ഹംസ അലി അബ്ബാസിയും പാക്കിസ്ഥാന്‍ തെഹ് രീകെ ഇന്‍സാഫ് (പി.ടി.ഐ) അംഗം മുറാദ് സഈദും സ്വവര്‍ഗ പ്രേമികളാണെന്നും ഇവരുമായി ഇമ്രാന്‍ ഖാന്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും റെഹാം ഖാന്‍ ആരോപിക്കുന്നു.

ഇമ്രാന്‍ ഖാന്‍
ഇമ്രാന്‍ ഖാനും ഹംസ അബ്ബാസിയും പ്രതികരിച്ചില്ലെങ്കിലും മുറാദ് സഈദ് ട്വിറ്ററില്‍ ആരോപണങ്ങള്‍ നിഷേധിച്ചു. റെഹാം ഖാന്റെ ആരോപണങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നും ആരാണ് അവരുടെ പിറകിലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സഈദ് ട്വീറ്റ് ചെയ്തു.
വിവാഹത്തിനു മുമ്പ് ഇമ്രാന്‍ ഖാന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി റെഹാം ആരോപിച്ചിരുന്നു. രണ്ടാമത്തെ കൂടിക്കാഴ്ചക്കു ശേഷം നടക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നും ഇതെന്നും അവര്‍ പറഞ്ഞിരുന്നു.
വിവാഹത്തിനു മുമ്പ് ഇമ്രാന്‍ ഖാന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി റെഹാം ആരോപിച്ചിരുന്നു. രണ്ടാമത്തെ കൂടിക്കാഴ്ചക്കു ശേഷം നടക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നും ഇതെന്നും അവര്‍ പറഞ്ഞിരുന്നു.
ലൈംഗികാരോപണങ്ങളുടെ പേരില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വസീം അക്രം റെഹാം ഖാന് വക്കീല്‍ നോട്ടിസയച്ചിട്ടുണ്ട്. വസീം അക്രം ആദ്യഭാര്യയെ ലൈംഗികവൈകൃതങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയെന്ന റെഹാം ഖാന്റെ ആരോപണത്തെ തുടര്‍ന്നാണിത്. പുസ്തകത്തിലെ വിവാദഭാഗങ്ങള്‍ ഇന്റര്‍നെറ്റിലൂടെയാണു ചോര്‍ന്നത്. ആദ്യഭാര്യ 2009ല്‍ മരിച്ചതിനുശേഷം അക്രം വീണ്ടും വിവാഹിതനായിരുന്നു.

ഹംസ അലി അബ്ബാസി
ബ്രിട്ടിഷ് ബിസിനസുകാരനായ സെയ്ദ് സുല്‍ഫിക്കര്‍ ബുഹാരിക്കെതിരെയും റെഹാമിന്റെ ആദ്യഭര്‍ത്താവ് ഡോ. ഇജാസ് റഹ്മാനെതിരെയും പുസ്തകത്തില്‍ ആരോപണങ്ങളുണ്ട്. ഇമ്രാന്‍ഖാനിലൂടെ ഗര്‍ഭിണിയായ സ്ത്രീയുടെ ഗര്‍ഭഛിദ്രത്തിനു സഹായം നല്‍കിയത് ബുഹാരിയാണെന്നാണ് ആരോപണം. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്രീക്കെ ഇന്‍സാഫിന്റെ മീഡിയ കോഓര്‍ഡിനേറ്റര്‍ അനില ഖവാജയുമായി ഇമ്രാനു വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന ആരോപണവും വിവാദത്തിലാണ്.
രണ്ടാം ഭാര്യയായ റെഹാം ഖാനും ഇമ്രാനുമായുള്ള ബന്ധം പത്തു മാസമേ നിലനിന്നുള്ളൂ. പിന്നീട് ഖാന്‍ ബുഷ്‌റ മനീകയെ വിവാഹം ചെയ്തു. ബ്രിട്ടിഷുകാരി ജെമിമ ഗോള്‍ഡ്‌സ്മിത്തായിരുന്നു ഇമ്രാന്റെ ആദ്യഭാര്യ.
രണ്ടാം ഭാര്യയായ റെഹാം ഖാനും ഇമ്രാനുമായുള്ള ബന്ധം പത്തു മാസമേ നിലനിന്നുള്ളൂ. പിന്നീട് ഖാന്‍ ബുഷ്‌റ മനീകയെ വിവാഹം ചെയ്തു. ബ്രിട്ടിഷുകാരി ജെമിമ ഗോള്‍ഡ്‌സ്മിത്തായിരുന്നു ഇമ്രാന്റെ ആദ്യഭാര്യ.